എൽ ഡി എഫ് മാർച്ച് വിജയിപ്പിക്കും: ഐ.എൻ.എൽ
കാസർകോട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും , കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയും ഇടതു പക്ഷത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 6ന് തിരുവനന്തപുരത്തു വെച്ച് നടത്തുന്ന ബഹുജന മാർച്ചിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ 10 മണിക്ക് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫിസിലേക്കു നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ ഐ.എൻ. എൽ കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.
ഐ.എൻ. എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു . ജില്ല പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാട് , വൈസ് പ്രസിഡന്റ് ഹംസ മാസ്റ്റർ , സെക്രട്ടറി റിയാസ് അമലടുക്കം , സംസ്ഥാന സമിതി അംഗങ്ങളായ ഷഫീഖ് കൊവ്വൽപ്പള്ളി , ഇസ്മായിൽ പടന്നക്കാട് , മുനിസിപ്പൽ പ്രസിഡന്റ് സഹായി ഹസൈനാർ , അജാനൂർ പഞ്ചായത്ത് സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു .
വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പാർട്ടി അണികൾക്ക് നിർദ്ദേശം നൽകി . സംസ്ഥാനത്തെ ഉറുദു സ്‌കോളർഷിപ്പിന് ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ നാമത്തിൽ പുനർനാമകരണം ചെയ്തതിന് സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു . മണ്ഡലം സെക്രട്ടറി അബ്ദുൽ റഹ്മാൻ കൊളവയൽ സ്വാഗതവും , ട്രഷറർ സി. എച്ച് ഹസൈനാർ നന്ദിയും പറഞ്ഞു .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ