അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സി ഈദ് സംഗമം : ബ്രോഷർ പ്രകാശനം ചെയ്തു
അബുദാബി : കാസറഗോഡ് ജില്ലാ കെ എം സി സി രണ്ടാം പെരുന്നാൾ ദിവസം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന 'ഈദ് സംഗമവും ഇശൽ ഈണവും' ബ്രോഷർ പ്രകാശനം അബുദാബി കമ്മ്യൂണിറ്റി പോലീസ് മേധാവികളായ ഫദൽ അൽ തമീമിയും ആയിഷ ഷിഹായും ചേർന്ന് സേഫ് ലൈൻ എം ഡി അബൂബക്കർ കുറ്റിക്കോലിന് നൽകി പ്രകാശനം ചെയ്തു.
ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കമ്മ്യൂണിറ്റി പോലീസ് മേധാവി അബ്ദുൽ ജമാൽ അൽ ജൗഹരി സംസ്ഥാന കെ എം സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്കൽ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ വി മുഹമ്മദ് കുഞ്ഞി , ട്രഷറർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം, കരപ്പാത്ത് ഉസ്മാൻ , മലയാളീ സമാജം പ്രസിഡന്റ് ഷിബു വർഗീസ്, കെ എം സി സി ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ, ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , സുലൈമാൻ കാനക്കോട് , എം എം നാസ്സർ കാഞ്ഞങ്ങാട് , ഇസ്മായിൽ ഉദിനൂർ , മുജീബ് മൊഗ്രാൽ, ഷാഫി സിയാറത്തുങ്കര, സത്താർ കുന്നുംകൈ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ