തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2019

കാഞ്ഞങ്ങാട്: ഏതാനും ദിവസങ്ങളായുണ്ടായ കൂറ്റന്‍ തിരമാലകളില്‍ കാഞ്ഞങ്ങാട് തീരദേശത്ത് പലഭാഗങ്ങളിലായി കടല്‍ഭിത്തികള്‍ തകര്‍ന്നു.

ബല്ലാ കടപ്പുറം മുതല്‍ അജാനൂര്‍ വരെയുള്ള ഭാഗത്ത് മീറ്ററുകളോളം തകര്‍ന്നു. കരിങ്കല്ലുകളാല്‍ നിര്‍മിതമായ ഭിത്തികളുടെ അടിത്തറ ഇളകിപ്പോകുകയായിരുന്നു. പത്തുവര്‍ഷത്തിലേറെയായി കരിങ്കല്‍ഭിത്തികള്‍ നിര്‍മിച്ചിട്ട്. ഭിത്തികള്‍ തകര്‍ന്നതോടെ തീരത്തെ വീട്ടുകാര്‍ ഭീതിയിലായി. ഇവിടങ്ങളില്‍ കനത്ത തിരമാലകള്‍ ആഞ്ഞടിച്ച് വീടുകളുടെ അടുത്തെത്തിത്തുടങ്ങിയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഭിത്തി പുനഃസ്ഥാപിക്കുകയും ഇല്ലാത്തിടങ്ങളില്‍ കരിങ്കല്‍ മതിലുകള്‍ കെട്ടി ഉയര്‍ത്തണമെന്നും തീരദേശത്തുകാര്‍ ആവശ്യപ്പെട്ടു. ബല്ലാ കടപ്പുറം മുതല്‍ കാഞ്ഞങ്ങാട് കടപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് ഭിത്തിയില്ലാത്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ