ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകരുതെന്ന് പോലീസ്
മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതിയും സർവ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകരുതെന്ന് പോലീസ്. റിമാൻഡ് റിപ്പോർട്ടിൽ ഉന്നത പദവി ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതായി പറയുന്നു.
ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ജാമ്യഅപേക്ഷയിൽ കുറ്റം ചെയ്തിട്ടില്ല എന്നാണു പറയുന്നത്. മാധ്യമങ്ങൾ സംഭവം പെരുപ്പിച്ചു കാണിച്ചു എന്നാണ് പരാമർശം. ശ്രീറാമിന് വലതു കൈ മുട്ടിന് പരിക്കുണ്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യാപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ഐസി യു വിൽ ആണ് ശ്രീറാം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ