കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരി 8, 9 തീയ്യതികളിൽ പണിമുടക്കിന്റെ ഭാഗമായി നടന്ന ട്രെയിൻ തടയൽ സമരത്തിൽ പങ്കെടുത്ത, എസ് ടി യു , സി ഐ ടി യു , എ ഐ ടി സി യു, ഐ എൻ ടി സി യു, എൻ എൽ യു. യു ടി യു സി, എച്ച് എം എസ് , തുടങ്ങിയ വിവിധ ട്രേഡ് യൂണിയൻ
നേതാക്കൻമാർക്ക് കോടതി പിരിയും വരെ തടവും 2500 രൂപ വീതം പിഴയടക്കാനും തലശ്ശേരി സി ജെ എം കോടതി വിധിച്ചു ,
ജനുവരി 8 ന് കാഞ്ഞങ്ങാടും , കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ചെന്നൈ മെയിലിനെ
വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തടഞ്ഞ് നിർത്തി എന്നാണ് കേസ് ,എസ് ടി യു നേതാക്കളായ, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, കരീം മൈത്രി, കരീം കുശാൽ നഗർ, സി ഐ ടി യു നേതാക്കളായ ടി കെ രാജൻ, പി അപ്പുക്കുട്ടൻ വക്കീൽ, എം പൊക്ലൻ, കാറ്റാടി കുമാരൻ, കെ ഭാസ്ക്കരൻ, വി വി പ്രസന്നകുമാറി, ജിഷ,
എ ഐ ടി സി യു നേതാക്കളായ, എൻ ഉണ്ണികൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ വി കൃഷ്ണൻ, ടി കൃഷ്ണർ, പി വി ബാബുരാജ്, ബിജു ഉദിനൂർ , ഐഎൻ ടി യു സി നേതാക്കളായ ഉമേഷ് അണങ്കൂർ, സി ജി ടോണി പി ബി ബാലകൃഷ്ൺ,
എൻ എൽ യു നേതാവായ സി എം എ ജലീൽ, യു ടി യു സി നേതാവ് കരിവെള്ളൂർ വിജയൻ , എച്ച് എം എസ് നേതാവ് കെ അമ്പാടി തുടങ്ങിയവരെയാണ് കോടതി ശിക്ഷിച്ചത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ