ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍


രാജപുരം: വിവാഹ വാഗ്ദാനം നല്‍കി ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍.
പാണത്തൂരിലെ അന്‍വറിനെയാണ് (32) സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീടിനു സമീപം അന്‍വറിന്റെ പിതാവിന് സ്ഥലമുണ്ട്. ഇവിടം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് യുവതിയുമായി പരിചയത്തിലായത്. പിന്നീട് യുവതിയുമായി അടുപ്പത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം അന്‍വര്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടിക്കായി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറുകയായിരുന്നു.

Post a Comment

0 Comments