ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ തൂപ്പുകാരന്‍ അറസ്റ്റില്‍ പിടിയിലായത് മൂന്നു പെണ്‍മക്കളുടെ പിതാവ്
Wednesday, August 14, 2019
ന്യുഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ തൂപ്പുകാരന്‍ അറസ്റ്റില്‍. അഞ്ചു വയസ്സുകാരി പീഡന വിവരം വീട്ടില്‍ തുറന്നുപറഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് മൂന്നു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. 2008 മുതല്‍ സ്‌കൂളില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന വിജയ് കുമാര്‍ (45) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പെണ്‍കുട്ടികളെ ശുചിമുറിയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. മുന്‍പ് ഒരിക്കലും ഇത്തരമൊരു ആക്ഷേപം ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടില്ലാത്തതിനാല്‍ സ്‌കൂള്‍ അധികൃതരും ഇയാഴെ വിശ്വസിച്ചിരുന്നു. മൂന്നു പെണ്‍മക്കളുടെയും ഒരു മകന്റെയും പിതാവ് കുടിയാണ് വിജയ് കുമാര്‍. സ്ൂളിനു സമീപത്തുള്ള ഒരു ചേരിയിലാണ് ഇയാളുടെ താമസം.
വയറുവേദനയുണ്ടെന്ന് ഒരു പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതോടെയാണ് അമ്മ കുട്ടിയെ പരിശോധിച്ചത്. ഈ സമയം ദേഹത്ത് ചെറിയ പാടുകള്‍ കണ്ടിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നടത്തിയ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായി എന്നു കണ്ടെത്തുകയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ പോലീസിനും സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കി.
പോലീസിന്റെ നിര്‍ദേശപ്രകാരം ഒരു എന്‍.ജി.ഒ സംഘടന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കൂടുതല്‍ പീഡന വാര്‍ത്തകള്‍ പുറത്തുവന്നത്. സ്‌കൂളിലെ സീസിടിവി പരിശോധിച്ചതില്‍ നിന്നും പ്രതി പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ കയറുന്നതും പീഡനത്തിനിരയായ കുട്ടിക്കൊപ്പം ഇറങ്ങിവരുന്നതും വ്യക്തമായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ഈ സംഭവം നടന്നത്. ഇതോടെ ഇയാളെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പോക്സോ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ വര്‍ഷം ജൂലായ് 31വരെയുള്ള കണക്ക് പ്രകാരം ഡല്‍ഹി നഗരത്തില്‍ 1,294 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് നാല് കേസുകള്‍ കൂടുതലാണ്.
0 Comments