തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. ബഷീറിന്‍റെ ഭാര്യയ്ക്ക് മലയാളം സർവകലാശാലയിൽ ജോലി നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.
ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സർവകലാശാലയിൽ ആയിരിക്കും ജോലി നൽകുക.
കുടുംബത്തിന് ആറു ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
 
0 Comments