സ്വാതന്ത്രദിനത്തിൽ സാന്ത്വന ഹസ്തവുമായി ചിത്താരി കല്ലിങ്കാൽ പ്രിയദർശിനി ക്ലബ്ബ് പ്രവർത്തകർ

സ്വാതന്ത്രദിനത്തിൽ സാന്ത്വന ഹസ്തവുമായി ചിത്താരി കല്ലിങ്കാൽ പ്രിയദർശിനി ക്ലബ്ബ് പ്രവർത്തകർ


കാഞ്ഞങ്ങാട്: ചെറുവത്തൂർ പഞ്ചായത്തിലെ വെള്ളപൊക്കം നാശo വിതച്ച മയ്യിച്ചയിൽ 64 ഓളം കുടുംബങ്ങൾക്ക് സ്വാതന്ത്രദിനത്തിൽ അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങൾ നിറച്ച കിറ്റ് ചിത്താരി കല്ലിങ്കാൽ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിതരണംചെയ്തു. കിറ്റിന്റെ വിതരണോദ്ഘാടനം ക്ലബ്ബ് പ്രവർത്തകരിൽ നിന്നും ഏറ്റുവാങ്ങി ചെറുവത്തൂർ പഞ്ചായത്ത് മെമ്പർ എം.വി.ജയശ്രീ നിർവ്വഹിച്ചു. ചടങ്ങിൽ ചന്ദ്രൻ കൊളവയൽ, വി.വി.നിഷാന്ത്, ക്ലബ് സെക്രട്ടറി ഷിജു, വി.വി.രമേശൻ കൊവ്വൽ,  ഇ.ടി.രവി,  ജയപ്രകാശ് , വി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments