പി. ജയരാജനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു

പി. ജയരാജനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു




കണ്ണൂര്‍: പി. ജയരാജനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെ ഉണ്ടാവും. പി. ജയരാജനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിലയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്തിരുന്നു. ജയരാജന്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.

പി. ജയരാജന്‍ അമിത് ഷായെ കണ്ടുവെന്നും താമസിയാതെ ബി.ജെ.പിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുമെന്നും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഒരാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പി. ജയരാജന്‍ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റ് കണ്ടത്. വ്യജ വാര്‍ത്തക്കെതിരെ പി. ജയരാജന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആ അക്കൗണ്ട് പിന്‍വലിക്കുകയും ചെയ്തിരുന്നു. പലരും ഈ വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കാതെ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Post a Comment

0 Comments