കാഞ്ഞങ്ങാട്: മാവുങ്കാല്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവണ്‍മെന്റ് എച്ച്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിതഭൂമി പദ്ധതിക്ക് തുടക്കമായി. ഒരു കേഡറ്റ് 10 ഫലവൃക്ഷത്തൈ എന്ന തോതില്‍ യൂണിറ്റിലെ 88 കേഡറ്റുകള്‍ ഡിസംബര്‍ 31 വരെയായി 880 ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കും. കേഡറ്റുകളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയുണര്‍ത്തി പരിസ്ഥിതി സംരക്ഷകരായി മാറുന്നതിനുള്ള ചുവടുവെയ്പ്പാണിത്. ഇതിന്റെ ഭാഗമായി കേഡറ്റുകള്‍ പാകി മുളപ്പിച്ചെടുത്ത വൃക്ഷ തൈകള്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ വിതരണം ചെയ്തു.
0 Comments