ബൈക്കിന്റെ ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച രണ്ടു പേർ കസ്റ്റഡിയില്‍

ബൈക്കിന്റെ ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച രണ്ടു പേർ കസ്റ്റഡിയില്‍


കാസര്‍കോട് : ബൈക്ക് ഉരുട്ടിക്കൊണ്ടുപോയി ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച രണ്ട് കര്‍ണാടക സ്വദേശികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടുണേിയോണ് സംഭവം. നാലപ്പാട് ഫര്‍ണീച്ചറിലെ ജോലിക്കാരന്‍ ഉളിയത്തടുക്കയിലെ അബൂബക്കര്‍ സിദ്ദിഖിന്റെ കെ എല്‍ 14 വി 8951 നമ്പര്‍ പള്‍സര്‍ ബൈക്കാണ് സംഘം ഉരുട്ടിക്കൊണ്ടുപായി ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ചത്.
ഫര്‍ണിച്ചര്‍ കടയ്ക്കുമുന്നില്‍ നിര്‍ത്തിയ ബൈക്ക് എടുക്കാനെത്തിയ അബൂബക്കര്‍ സിദ്ദിഖ് ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് ബോഡി പാര്‍ട്‌സുകള്‍ ഇളക്കി മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആളെവിളിച്ചുകൂട്ടി രണ്ടംഗ സംഘത്തെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments