മൊബൈലില്‍ സംസാരിച്ചു നടന്ന യുവാവ് കുഴിയില്‍ വീണ് മരിച്ചു
Friday, September 27, 2019
ബാലുശ്ശേരി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന യുവാവ് കുഴിയില്‍ വീണ് മരിച്ചു. എംഎം പറമ്പ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന്‍ വിപിന്‍ രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിന് ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയിലാണ് യുവാവ് വീണത്.
രാത്രി പത്തിന് ശേഷം ബാലുശ്ശേരി ടൗണിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ വിപിന്‍ രാജിന് ഒരു ഫോണ്‍ കോള്‍ വന്നെന്നും, അതില്‍ സംസാരിച്ച് നടന്ന് നീങ്ങിയ വിപിന്‍ ഏറെ വൈകിയും തിരിച്ച് വരാതായപ്പോള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇയാളെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ചോക്ലേറ്റ് കമ്ബനിയില്‍ ഉദ്യോഗസ്ഥാണ് വിപിന്‍ രാജ്.
0 Comments