
കാഞ്ഞങ്ങാട്: ഇൻഷൂറൻസ് തട്ടിപ്പിന് ഇരയായ ഓട്ടോ തൊഴിലാളിയെ പ്രലോഭിപ്പിച്ച് ഓട്ടോ കൺസൾട്ട് ഏജന്റിന് എതിരെ ഹോസ്ദുർഗ്ഗ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിപ്പിച്ച് കേസിൽ നിന്നും ഊരാനുള്ള ഏജന്റിന്റെ ശ്രമം എസ് ടി യു മോട്ടോർ ഫെഡറേഷൻ മാണിക്കോത്ത് യൂണിറ്റ് പ്രവർത്തകർ തക്ക സമയത്ത് ഇടപെടുകയും ഏജന്റിനെ കയ്യോടെ പിടികൂടുകയും തൊഴിലാളിയെ ഏജന്റിന്റെ വലയിൽ നിന്ന് രക്ഷപ്പെടത്തുകയും ചെയ്തു.
മാസങ്ങൾക്ക് മുബാണ് മാണിക്കോത്ത് മോട്ടോർ യൂണിറ്റിലെ തൊഴിലാളി ഏജന്റിന്റെ ഇൻഷൂറൻസ് തട്ടിപ്പിന് ഇരയായത് ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിയും യൂണിറ്റ് പ്രവർത്തകരും ചേർന്ന് ഹോസ്ദുർഗ്ഗ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു, ഈ പരാതി തൊഴിലാളിയെ പ്രലോഭിച്ച് പരാതി പിൻ വലിക്കാനുള്ള ഏജന്റിന്റെ ശ്രമം നിസാരമായി കാണാൻ കഴിയില്ല എന്നാണ്
എസ് ടി യു മോട്ടോർ തൊഴിലാളികൾ പറയുന്നത്
ക്ഷേമനിധിയും, ഇൻഷൂറൻസും, ഫിറ്റ്നസിനും വേണ്ടി മിക്ക ഓട്ടോ തൊഴിലാളികളും, ഓട്ടോ കൺസൾട്ടിംഗ് ഏജന്റ്മാരെ സമീപിക്കലാണ് പതിവ്. ഈ സമയത്ത് ഇൻഷൂറൻസ് ഓഫീസിലെ ഉദ്യോഗസ്ഥരും ഏജന്റും ചേർന്ന് വ്യാജ ഇൻഷൂറൻസ് രേഖയുണ്ടാക്കി നൽകി തൊഴിലാളികളുകളുടെ പണം തട്ടി വഞ്ചിക്കുകയാണ്.
സൗത്ത് ചിത്താരിൽ താമസിക്കുന്ന എസ് ടി യു മാണിക്കോത്ത് മോട്ടോർ യൂണിറ്റിലെ ഓട്ടോ തൊഴിലാളി
പുതിയ കോട്ട പഴയ ആർ ടി ഓഫീസ് കെട്ടിട കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഓട്ടോ കൺസൾട്ടന്റ് ഏജന്റിനെ ഇൻഷൂറൻസും മറ്റ് രേഖകളും പുതുക്കാൻ ഏൽപ്പിക്കുകയും, ചെയ്തു. പിന്നിട് വാഹനം അപകത്തിൽ പെട്ടപ്പോൾ ഇൻഷൂറൻസ് ലഭിക്കാനായി ചെന്നപ്പോഴാണ് രേഖ വ്യാജമാണെന്ന് മനസ്സിലായത്. ഇത്തരം ഏജന്റ്മാരെ ജനങ്ങൾ തിരിച്ചറിയുകയും, ബന്ധപ്പെട്ടവർ ഇവർക്കെതിരെ നടപടി എടുക്കുകയും വേണമെന്ന് എസ് ടി യു മോട്ടോർ ഫെഡറേഷൻ തൊഴിലാളി യൂണിയൻ മാണിക്കോത്ത് യൂണിറ്റ് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ