വെള്ളിയാഴ്‌ച, സെപ്റ്റംബർ 27, 2019


ബേക്കല്‍ : പള്ളിക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ എംഎസ്എഫ് സംഘര്‍ഷം.
എസ്‌ഐഫ്‌ഐ, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും പരാതികളില്‍ ബേക്കല്‍ പോലീസ് എട്ടു പേര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ എം.പ്രണവിന്റെ പരാതിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അന്‍വര്‍ സാദത്ത്, മുര്‍ഷിദ്, നാട്ടുകാരായ മുനീര്‍, ഇംതിയാസ് എന്നിവര്‍ക്കെതിരെയാണു കേസ്. എംഎസ്എഫ് പ്രവര്‍ത്തകന്‍ പി.എം.മുര്‍ഷിദിന്റെ പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വികാസ്, പ്രണവ്, അര്‍ജുന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ കേസെടുത്തു. സ്‌കൂളിനു സമീപം പോലീസ് കാവവലും ഏര്‍പ്പെടുത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ