മംഗളൂരുവില്‍ നിന്ന് കുമ്പളയിലേക്ക് കഞ്ചാവും ചരസും കടത്തിയ കേസില്‍ മുഖ്യപ്രതി

മംഗളൂരുവില്‍ നിന്ന് കുമ്പളയിലേക്ക് കഞ്ചാവും ചരസും കടത്തിയ കേസില്‍ മുഖ്യപ്രതി


മംഗളൂരുവില്‍ നിന്ന് കുമ്പളയിലേക്ക് കഞ്ചാവും ചരസും കടത്തിയ കേസില്‍ മുഖ്യപ്രതി
ക്ക് അഞ്ചുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും; രണ്ടാംപ്രതിക്ക് അറസ്റ്റ് വാറണ്ട് 
കാസര്‍കോട്; മംഗളൂരുവില്‍ നിന്ന് കുമ്പളയിലേക്ക് കാറില്‍ കഞ്ചാവും ചരസും കടത്തിയ കേസിലെ മുഖ്യപ്രതിക്ക്  അഞ്ചുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും. മംഗല്‍പ്പാടി കുക്കാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കെ എ  അബ്ദുല്‍ ഹമീദ് എന്ന ടിപ്പര്‍ അമ്മിയെ(38)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഹമീദ് മൂന്നുമാസം അധികതടവ് അനുഭവിക്കണം. ഹമീദിനെ ബുധനാഴ്ച   കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.  വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.  ഈ കേസിലെ രണ്ടാംപ്രതിയായ കുഡ്‌ലു ഏരിയായിലെ എം അഹമ്മദ് കബീര്‍(33) നിരന്തരം നോട്ടീസയച്ചിട്ടും വിചാരണവേളയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014 മെയ് 31ന് രാത്രി കുക്കാര്‍ സ്‌കൂളിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ കുമ്പള എസ് ഐ എം പി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാറില്‍ കടത്തിയ ക്ഞ്ചാവും ചരസും പിടികൂടിയത്.

Post a Comment

0 Comments