എസ് ഡി പി ഐ പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ് വാള്‍ കൊണ്ട് വെട്ടി

എസ് ഡി പി ഐ പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ് വാള്‍ കൊണ്ട് വെട്ടി



മഞ്ചേശ്വരം:  എസ് ഡി പി ഐ പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ സംഘം വാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു.   മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (25) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഫൈസലിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മിയാപദവ് ടൗണിന് സമീപം ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫൈസല്‍ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. മുഖം മൂടി ധരിച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് സംഘമെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
അക്രമത്തില്‍ പരുക്കേറ്റ ഫൈസലിനെ ആദ്യം ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

Post a Comment

0 Comments