റോളാമാൾ പ്രമീയർ ലീഗ് 2019; ഒക്ടോബർ 16 ന് വിസിലുയരും

റോളാമാൾ പ്രമീയർ ലീഗ് 2019; ഒക്ടോബർ 16 ന് വിസിലുയരും




ഷാർജ : യുഎഇ യുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ റോളാമാളിലെ വ്യാപാരികൾ ആതിഥേയമരുളി തങ്ങൾക്കിടയിലെ കായിക പ്രതിഭകളെ അണിനിരത്തി  അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കമായ മൂന്നാമത് റോളാ പ്രീമിയർ ലീഗ് 2019 ചാമ്പ്യൻഷിപ്പിന് ഒക്ടോബർ പതിനാറിന് വിസിലുയരും.

പോലീസ് ടൈഗേർസ്,ബ്ലാക്ക് ആന്റ് വൈറ്റ് ഷൂട്ടേർസ്,സ്ലൂബ് സ്ട്രൈക്കേർസ്,പെട്രോൾ ഫൈറ്റേർസ്, ഡി ക്ലബ്,എഫി സാർക്ക തുടങ്ങിയ ആറോളം ടീമുകൾ
 മാറ്റുരയ്‌ക്കാനെത്തുന്ന പോരാട്ടം ഒക്ടോബർ പതിനാറിന്റെ സായംസന്ധ്യയിൽ അജ്മാൻ ഹമാദിയാ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ അരേങ്ങേറും.

ആറ് ടീമുകളിലായി നാൽപത്തിരണ്ടോളം ഫുട്‌ബോൾ പ്രതിഭകൾ മൈതാനത്ത് നിറഞ്ഞാടുന്ന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ സ്റ്റേഡിയം ഒരുക്കുന്നത് ഷാർജ സിക്സ് സ്റ്റാർ മൊബൈൽ ട്രേഡിംഗ് കമ്പനിയും ചാമ്പ്യൻമാർക്കുള്ള കിരീടം റോളാ എഎസ്എം ഗ്രൂപ്പ് റണ്ണേഴ്സ് ട്രോഫി അൽ കലക്ഷൻ ഗ്രൂപ്പ് കമ്പനിയും സ്‌പോൺസർ ചെയ്യും.

നാസർ ഡൂ,ഇബ്രാഹിം അംഗഡിമുഗർ,സമീർ റഫീഖാസ് റെസ്റ്റോറന്റ്, മശൂദ് എഎസ്എം ഗ്രൂപ്പ്, സുബൈർ അൽമാസ്,ഹാഷിം മൂസാ,ഫൈസൽ കുണിയ ഒപ്റ്റിക്കൽസ് തുടങ്ങിയ പ്രവാസ ലോകത്തെ ബിസിനസ് സംരഭകർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദിയിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കും

Post a Comment

0 Comments