കാസര്‍കോട്: ചന്ദ്രഗിരിപാലത്തില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മേല്‍പറമ്പ് ഭാഗത്ത് നിന്ന് വരികയായിരുന്ന ആക്ടീവ സ്‌കൂട്ടര്‍ പാലത്തിലെ കുഴി വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടതാണ് കൂട്ട വാഹനാപകടത്തിന് കാരണം. സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി പിറകില്‍ വരികയായിരുന്ന ലോറി പൊടുന്നനെ ബ്രേക്കിട്ടു. സാധനങ്ങള്‍ കയറ്റി വരികയായിരുന്ന ഈ ലോറിക്ക് പിറകില്‍ മറ്റൊരു ലോറി ഇടിച്ചു. രണ്ടു ലോറികള്‍ക്കും കേടുപാട് സംഭവിച്ചു. അപകടം കണ്ട് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി പാലത്തിന്റെ കൈവരിക്കരികിലേക്ക് നീങ്ങി. ഭാഗ്യം കൊണ്ടാണ് കൈവരിയിലിടിക്കാതിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയില്ല.
0 Comments