വെള്ളിയാഴ്‌ച, ഒക്‌ടോബർ 11, 2019
കാസര്‍കോട്:  ഇരുനില വീട് കേന്ദ്രീകരിച്ച്  ചൂതാട്ടത്തിലേര്‍പെട്ട നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴിയിലെ അബ്ദുര്‍ റഹ്മാന്‍ (40), അബ്ദുല്‍ നാസര്‍ (38), സുബൈര്‍ (45), അബ്ദുര്‍ റഹ് മാന്‍ (39) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. സംഘത്തില്‍ നിന്നും 11,570 രൂപ പിടിച്ചെടുത്തു.കൂഡല്‍ പാറക്കട്ടെയിലെ ഇരുനില വീട്ടിലാണ് സംഘം ചൂതാട്ടത്തിലേര്‍പെട്ടിരുന്നത്. വ്യാഴാഴ്ച  രാത്രി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ