
ആദൂര്‍; പിറകിലൂടെ വന്ന കാര്‍ മുന്നിലായിരുന്ന കാറിനെ ഇടിച്ച് താഴ് വരയിലേക്ക് തള്ളി. അപകടത്തില്‍ പള്ളങ്കോട്ടെ സത്താറിന്(19) ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ അഡൂര്‍ പളളങ്കോട്ടാണ് സംഭവം. സുള്ള്യയില്‍ നിന്നും കാറില്‍ തിരിച്ചു വരികയായിരുന്ന സത്താറിനെ കൊട്ട്യാടിയില്‍ നിന്ന് മനാഫ് മറ്റൊരു കാറില്‍ പിന്തുടരുകയും പള്ളങ്കോട്ടെത്തിയപ്പോള്‍ മനാഫിന്റെ കാര്‍ ശക്തിയായി ഇടിച്ച് കൊക്കയിലേക്ക് മറിച്ചിടുകയുമായിരുന്നു. ഇതോടെ സത്താര്‍ സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയും ചെയ്തു. പരുക്കേറ്റ സത്താര്‍ ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. സത്താറിനെ ഇടിച്ചു വീഴ്ത്തിയ കാര്‍ പിന്നീട് കുണ്ടാറില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മനാഫും സത്താറും നേരത്തെ സുഹൃത്തുക്കളായിരുന്നു. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പിന്നീട് ഇരുവരും അകന്നു. മനാഫിനെതിരെ മണല്‍ കടത്ത് സംബന്ധിച്ച് കേസ് നിലവിലുണ്ടെന്നും മണല്‍ കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സത്താറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണമെന്നും പോലീസ് പറഞ്ഞു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ