ശനിയാഴ്‌ച, ഒക്‌ടോബർ 12, 2019

കാസര്‍കോട്: കടയില്‍ കയറി വ്യാപാരിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.  കേളുഗുഡ്ഡെ സ്വദേശി നൂറുല്ല (45)യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നൂറുല്ലയുടെ ഉടമസ്ഥതയില്‍ ചക്കര ബസാറില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് അക്രമം നടന്നത്. കടയില്‍ കയറിയ ആള്‍ നൂറുല്ലയെ മര്‍ദിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ