തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019


കുമ്പള; കര്‍ണാടകയിലെ ഉള്ളാളില്‍ നിന്ന് മോഷ്ടിച്ചുകടത്തിയ ബൈക്ക് കുമ്പള സ്വദേശിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കുമ്പള പേരാല്‍ കണ്ണൂരിലെ ഷംസീറിന്റെ (25) വീട്ടില്‍ നിന്നാണ് മോഷണം പോയ ബൈക്ക് കണ്ടെത്തിയത്. നിരവധി ബൈക്ക് മോഷണക്കേസുകളില്‍  പ്രതിയായ ഷംസീര്‍ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് കവര്‍ന്ന ബൈക്കാണ്  കുമ്പളയില്‍ നിന്ന് പിടികൂടിയത്. മഞ്ചേശ്വരം കടമ്പാറിലെ ഗംഗാധരന്‍ ഉള്ളാള്‍ പാലത്തിന് സമീപത്ത് നിര്‍ത്തിയ ബൈക്കാണ്  മോഷണം പോയിരുന്നത്.
ഷംസീര്‍ മോഷ്ടിച്ച ബൈക്കുമായി കറങ്ങുകയാണെന്ന  വിവരം ലഭിച്ചതിനെ തുടര്‍ന്നാണ ്കുമ്പള എസ് ഐ  വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധനക്കെത്തിയത്. പോലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച്  ഷംസീര്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഉപേക്ഷിച്ച നിലയില്‍ മറ്റൊരു ബൈക്ക് കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിട്ട്ള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഷംസീര്‍ കവര്‍ന്ന ബൈക്കാണിതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ