തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019


ഉപ്പള: ഉപ്പള ടൗണില്‍ രാഷ്ട്രീയ നേതാക്കളുടെ മുഖാമുഖം പരിപാടിക്കിടെയുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഞായറാഴ്ച  രാത്രി ഉപ്പള ടൗണില്‍ ഒരു മലയാളം ചാനല്‍ സംഘടിപ്പിച്ച പരിപാടിയാണ് അലങ്കോലപ്പെട്ടത്. ഉപ്പളയില്‍ ആളുകള്‍ തീവ്രവാദികളെ പോലെ പെരുമാറുന്നുവെന്ന് ഒരു നേതാവ് ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.  അങ്ങനെ പെരുമാറുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന്  പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചിലര്‍  ആവശ്യപ്പെട്ടതോടെ ചേരിതിരിഞ്ഞ് സംഘട്ടനം നടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ലാത്തി വീശിയതോടെയാണ് കയ്യാങ്കളിയിലേര്‍പ്പെട്ടവര്‍ പിന്തിരിഞ്ഞത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ