ബുധനാഴ്‌ച, ഒക്‌ടോബർ 16, 2019



തൃക്കരിപ്പൂർ: ഇടവേളകൾക്കു ശേഷം കളി മൈതാനങ്ങൾ ഒന്ന് ഉണരുമ്പോൾ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബീരിച്ചേരി അൽഹുദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കളി കമ്പക്കാർക്കായി രണ്ടാഴ്ചക്കാലത്തെ ഫുട്ബോൾ വിരുന്നൊരുക്കുകയാണ് തൃക്കരിപ്പൂർ ഗവ.ഹൈസ്കൂൾ മിനിസ്റ്റേഡിയത്തിൽ.
 നവംബർ 11മുതൽ ആരംഭിക്കുന്ന എ.എഫ്.സി.ബീരിച്ചേരി സെവൻസ്ന്റെ ആദ്യ പ്രവേശന പാസ്  കാരുണ്യ മേഖലകളിൽ ക്ലബ്ബിനി കരുത്തേകിയ സി.കെ.ഷിഹാബിനു വേണ്ടി മക്കളായ സിനാനും ഷമീലും ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റും ബീരിച്ചേരി വാർഡ് മെമ്പറുമായ വി.പി.ഫൗസിയയിൽ നിന്നും സ്വീകരിച്ചു ഉത്‌ഘാടനം ചെയ്തു.
ക്ലബ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് യു.പി.ഫാസിൽ അധ്യക്ഷനായി ക്ലബ് സെക്രട്ടറി മർസൂഖ് റഹ്‌മാൻ സ്വാഗതം പറഞ്ഞു എ.എഫ്.സി മാനേജർമാരായ ഷുഹൈബ്.വി.പി.പി , യു.പി.ഷാജഹാൻ, വി.പി തഫ്‌സിൽ നേതൃത്വം നൽകി വി.പി.യു.മുഹമ്മദ്,ഫഹീം, റാഷിദ്, സുനു.വി.പി.പി, വി.പി.ഷഫീക്,എ.ഷബീർ തുടങ്ങിയവർ സംബന്ധിച്ചു ക്ലബ് ട്രഷറർ എൻ.ഇസ്മായിൽ നന്ദി പറഞ്ഞു.
കായിക പ്രേമികൾക്കായി കുറഞ്ഞ പ്രൈസിൽ ഗോൾഡ് കോയിനും മൊബൈൽ ഫോണും ഉൾപ്പടെ ആകർഷകമായ  സമ്മാനങ്ങളും ഉൾപ്പെടുത്തിയാണ് സീസൺ ടിക്കറ്റുകൾ പുറത്തിറക്കിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ