വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2019


നീലേശ്വരം: പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും യുവ ഭര്‍തൃമതിയുടെ നഗ്‌നഫോട്ടോ കൈക്കലാക്കുകയും പിന്നീട് ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍ യുവാവിനെതിരെ കുറ്റപത്രം.
നീലേശ്വരം മാര്‍ക്കറ്റ് റോഡ് നദീം മന്‍സിലിലെ സി.കെ.നദീമിനെതിരെ (35) നീലേശ്വരം പോലീസാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയായ 34 കാരിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഫോണിലേക്ക് നിരന്തരം വിളിച്ചും സന്ദേശങ്ങള്‍ അയച്ചും സ്‌നേഹം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം കോള്‍ റെക്കോര്‍ഡും മെസേജുകളും ഭര്‍ത്താവിനയക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്‌നഫോട്ടോ കൈക്കലാക്കുകയായിരുന്നു.
തുടര്‍ന്ന് പള്ളിക്കര ബീച്ചില്‍ പോകാമെന്ന് പറഞ്ഞ് നീലേശ്വരം ബസ് സ്റ്റാന്‍ഡിനു സമീപം കെഎല്‍ 60 പി 6648 നമ്പര്‍ കാറുമായി എത്തി. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ മാറത്തും ദേഹത്തും കയറിപ്പിടിക്കുകയും പര്‍ദ്ദയ്ക്കുള്ളിലെ മാക്‌സി വലിച്ചു കീറുകയും ചെയ്തു. തുടര്‍ന്നു ഗള്‍ഫിലേക്കുപോയ പ്രതി ഫോണില്‍ വിളിച്ചു ഭീഷണി തുടര്‍ന്നു.
നാട്ടില്‍ വരുമ്പോള്‍ ഇംഗിതത്തിന് വഴങ്ങില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നഗ്‌നഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് മാനഹാനി വരുത്തിയെന്നായിരുന്നു ഭര്‍തൃമതിയുടെ പരാതി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ