
ഉപ്പള: മന്ത്രി കെ ടി ജലീലിന് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉപ്പളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലീൽ വിവാദത്തെ തുടർന്ന് സർവ്വകലാശാല പരീക്ഷകൾ സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആരോപണങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കുകയാണ് മന്ത്രി കെ.ടി ജലീൽ ചെയ്യുന്നത്. പ്രശ്നത്തിൽ കെ.ടി ജലീൽ വ്യക്തമായ മറുപടി നൽകണം. രാജ്യത്തെ സിവിൽ സർവ്വീസ് സംവിധാനത്തിനെതിരായ ആരോപണം ഗുരുതരമാണ്. തികച്ചും കുറ്റമറ്റ രീതിയിലാണ് ഐ.എ എസ് പരീക്ഷ നടത്തേണ്ടത്. ഫലം പ്രഖ്യാപിച്ചതിന് ശേഷം മോഡറേഷൻ നൽകിയത് ശരിയല്ല. മാർക്ക്ദാന വിവാദത്തിലും സിവിൽ സർവീസ് പരീക്ഷക്കെതിരെ ഉയർത്തിയ ആരോപണത്തിലും യു.ഡി.എഫ് അന്വേഷണം ആവശ്യപ്പെടും.
മഞ്ചേശ്വരത്ത് ബി.ജെ പിയുമായുള്ള പോരാട്ടത്തിൽ യു.ഡി.എഫ് വിജയം നേടും. എൽ ഡി എഫ് മൂന്നാമതാകും. മഞ്ചേശ്വരത്ത് യു ഡി എഫിന് വ്യക്തമായ മേധാവിത്വമുണ്ട്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ പി യെ സഹായിക്കാനാണ് എൽ.ഡി.എഫ് ശ്രമം. എൽ ഡി എഫിന്റേത് നിലനിൽപ്പിനുള്ള പോരാട്ടമാണ് കാന്തപുരം വിഭാഗം ഉൾപ്പടെ വോട്ട് ചെയ്യുമെന്ന് ശുഭപ്രതീക്ഷ. മഞ്ചേശ്വരത്ത് എല്ലാ വിഭാഗങ്ങളും യു ഡി എഫിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
0 Comments