ശനിയാഴ്‌ച, ഒക്‌ടോബർ 19, 2019

കാഞ്ഞങ്ങാട് : വില്‍പ്പന നികുതി വകുപ്പിന്റെ വ്യാപാരി ദ്രോഹ നടപടിക്കെതിരെ വ്യാപാരികള്‍ ഇന്ന് വില്‍പ്പന നികുതി ഓഫീസ് ഉപരോ ധിച്ചു.
2011 മുതല്‍ ഉള്ള വാറ്റില്‍ തീര്‍പ്പാക്കിയ കണക്കുകള്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തിയുള്ള നോട്ടീസുകള്‍ പിന്‍വലിക്കുക, കേരളത്തില്‍ മാത്രം കൊണ്ടു വന്ന സെസ് പിന്‍വലിക്കുക, വ്യാപാരം ചെയ്യുവാന്‍ അനുവദിക്കുക, ജീവിക്കാന്‍ അനുവദിക്കുക, വ്യാപാരികള്‍ ആത്മഹത്യ ഭീഷണിയില്‍ നിന്ന് രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത, കേരളത്തില്‍ മാത്രം 2011 മുതല്‍ 2017 വരെയുള്ള തീര്‍പ്പാക്കിയ കണക്കുകളില്‍ വീണ്ടും നികുതി അടക്കാനുണ്ടെന്ന് കാണിച്ച് ലക്ഷക്കണക്കിന് രൂപയ്ക്ക് ഓരോരുത്തര്‍ക്കും നോട്ടീസ് നല്‍കിവരി കയാണ്. നോട്ടീസ് ലഭിച്ചവര്‍ വാറ്റിന്റെ കാലഘട്ടത്തില്‍ മാസം തോറും കണക്ക് നല്‍കി നികുതി അടച്ചവരും വര്‍ഷം തോറും കണക്ക് തീര്‍പ്പാക്കി നികുതി അടച്ചവരുമാണ്.
വാറ്റ് നിയമം അനുസരിച്ച് നോട്ടീസ് കിട്ടിയാല്‍ 30 ദിവസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ കുടുംബ വസ്തുകള്‍ ജപ്തി ചെയ്യാന്‍ വീല്ലേജ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കുതാണ് രീതി. കേരളത്തിലെ വ്യാപാരികള്‍ ജപ്തി ഭീഷണിയിലും ആത്മഹത്യ ഭീഷണിയിലുമാണ്.
കേരളത്തില്‍ മാത്രമായി കൊണ്ടുവന്ന പ്രളയസെസ്സ് നടപ്പിലാക്കിയപ്പോള്‍ വ്യാപാരം തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്ക് പോയി. ഇവിടെ വില കൂടുതലും അന്യസംസ്ഥാനത്ത് വില കുറവും. ഇതിനാല്‍ കേരളത്തിലെ വ്യാപാരം അന്യസംസ്ഥാനങ്ങളിലേക്ക് പോയി. ഓണക്കാലത്ത് പ്രളയം കാരണം വ്യാപാരം തീരെ കുറവായിരുന്നു. വ്യാപാരം കുറഞ്ഞപ്പോള്‍ നികുതിയും കുറഞ്ഞു. നികുതി കുറഞ്ഞത് വ്യാപാരികള്‍ നികുതി വെട്ടിക്കുന്നതും കൊണ്ടാണെന്നാണ് ധനകാര്യമന്ത്രിയുടെ കണ്ടുപിടുത്തം. ഇപ്പോള്‍ ഒരു ജോലിയും ഇല്ലാത്ത വില്‍പ്പന നികുതി ഉദ്യോഗസ്ഥരെ വണ്ടികള്‍ നല്‍കി തെരുവിലും കടയുടെ മൂലയിലും നിര്‍ത്തിയിരിക്കുന്നു.ഉപഭോക്താകള്‍ സാധനം വാങ്ങി കടയില്‍ നിന്നിറങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പരിശോധിക്കുന്നതിനാല്‍ ഉപഭോക്താകള്‍ പേടിച്ച് സാധനം വാങ്ങാന്‍ കടയില്‍ വരുന്നില്ല. സര്‍ക്കാറിന്റെ ധൂര്‍ത്ത് കാരണം ഖജനാവില്‍ പണമില്ലാത്തതിന് വ്യാപാരികളുടെ മേല്‍ കുറ്റം ആരോപിച്ച് നോട്ടീസ് നല്‍കി കേരളത്തിലെ വ്യാപാര മേഖല നശിപ്പിക്കാനുള്ള നീക്കം സംഘടന ചെറുക്കും. നോട്ടീസുകള്‍ പിന്‍വലിച്ച് ജി.എസ്.ടി രാജ് ഉദ്യോഗസ്ഥവിളയാട്ടം അവസാനിപ്പിച്ച് ഒരെയോരു ഇന്ത്യ, ഒരോറ്റ നികുതി എ നികുതി സമ്പ്രദായം കേരളത്തില്‍ നടപ്പിലാക്കി കേരളത്തില്‍ തടസ്സം കൂടാതെ വ്യാപാരം ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്ന ആവശ്യപ്പെട്ടാണ് ഇന്ന് മെഡിക്കല്‍ ഷോപ്പ്, ഹോട്ടല്‍, പച്ചക്കറി ഉള്‍പ്പെടെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചുകൊണ്ട് സമരം നടത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ