മദ്യവുമായി പിടിയിലായ പൂച്ചക്കാട് സ്വദേശിയെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു

മദ്യവുമായി പിടിയിലായ പൂച്ചക്കാട് സ്വദേശിയെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു


കണ്ണൂര്‍: മാഹിയില്‍ നിന്ന് അനധികൃതമായി അഞ്ച് ലിറ്റര്‍ മദ്യം കടത്തുന്നതിനിടെ എക്‌സൈസിന്റെ പിടിയിലായ ബേക്കല്‍ പൂച്ചക്കാട് സ്വദേശിയെ കോടതി ഒരു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൂച്ചക്കാട് കിഴക്കേക്കര വീട്ടില്‍ പി.കെ രവീന്ദ്രനെ (43)യാണ് തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി (മൂന്ന്) പി.എന്‍ വിനോദ് ശിക്ഷിച്ചത്. 2015 ഒക്‌ടോബര്‍ ഒന്നിന് തലശ്ശേരി എക്‌സൈസ് സംഘമാണ് രവീന്ദ്രനെ പിടികൂടിത്. അഞ്ച് ലിറ്റര്‍ മദ്യവുമായി വരികയായിരുന്ന രവീന്ദ്രനെ ന്യൂമാഹി കിടാരന്‍ കുന്നില്‍ വെച്ചാണ് എക്‌സൈസ് പിടികൂടിയത്.

Post a Comment

0 Comments