സ്വന്തം കുഞ്ഞിന്റെ സ്വര്‍ണപാദസരവും അടിച്ചുമാറ്റി ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി

സ്വന്തം കുഞ്ഞിന്റെ സ്വര്‍ണപാദസരവും അടിച്ചുമാറ്റി ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി


കണ്ണൂര്‍: ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് പാതിരാത്രി കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതി സ്വന്തം കുഞ്ഞിന്റെ സ്വര്‍ണപാദസരവും അടിച്ചുമാറ്റി. കണ്ണൂര്‍ ജില്ലയിലെ ചാവക്കാട്ടാണ് സംഭവം. ഭര്‍ത്താവും കുഞ്ഞും ഉറങ്ങിയ സമയം മുതലാക്കിയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ഫോണിലൂടെ കാമുകനുമായുണ്ടാക്കിയ ധാരണ പ്രകാരം ഭര്‍ത്താവും കുഞ്ഞും ഉറങ്ങുന്നതുവരെ ഭര്‍തൃമതി ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും ഉറക്കത്തിലാണെന്ന് ഭര്‍തൃമതി ഫോണ്‍ ചെയ്തറിയിച്ചു. കൂടെ വരുമ്പോള്‍ വഴിച്ചിലവിന് പണമുണ്ടാക്കാന്‍ കുഞ്ഞിന്റെ സ്വര്‍ണപാദസരം കൂടി അഴിച്ചെടുക്കണമെന്ന് കാമുകന്‍ ഫോണിലൂടെ നിര്‍ദേശിച്ചു. ഇതനുസരിച്ച് യുവതി ഉറങ്ങുകയായിരുന്ന പെണ്‍കുഞ്ഞിന്റെ ഒരുപവന്‍ വരുന്ന പാദസരം കൈക്കലാക്കുകയും തുടര്‍ന്ന് വീടിന് വെളിയിലിറങ്ങി കാമുകനോടൊപ്പം സ്ഥലം വിടുകയുമായിരുന്നു. രാവിലെ കുഞ്ഞ് അമ്മയെ കാണാതെ കരഞ്ഞപ്പോള്‍ ഭര്‍ത്താവ് അന്വേഷിച്ചപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന് വ്യക്തമായത്. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments