അവശനിലയിലായിരുന്ന പിഞ്ചുകുഞ്ഞ് ആശുപത്രിയില്‍ മരിച്ചു; ഗുരുതരനിലയില്‍ മാതാവ് ആശുപത്രിയില്‍

അവശനിലയിലായിരുന്ന പിഞ്ചുകുഞ്ഞ് ആശുപത്രിയില്‍ മരിച്ചു; ഗുരുതരനിലയില്‍ മാതാവ് ആശുപത്രിയില്‍



കാസര്‍കോട്: അവശനിലയിലായിരുന്ന പിഞ്ചു കുഞ്ഞ് ആശുപത്രിയില്‍ മരിച്ചു.  മാതാവ്  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  ചികിത്സയില്‍.  പെരുമ്പളക്കടവ് മായിച്ചാല്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റുമൈസയെയാണ് അബോധാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍  പ്രവേശിപ്പിച്ചത്. റുമൈസയുടെ  രണ്ട് വയസുള്ള മകള്‍ ഫാത്തിമത്ത് മിസ്വയാണ് ചികിത്സ തുടരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട്  മരിച്ചത്. കുട്ടിയെ ആദ്യം  കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് മാതാവ് വിഷം നല്‍കിയതായാണ് പോലീസിന്റെ സംശയം. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ  മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.  റുമൈസയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണമാരംഭിച്ചു. റുമൈസയുമായി ഭര്‍ത്താവ് ഇപ്പോള്‍ അകന്നാണ് താമസം. പെരുമ്പളക്കടവിലെ ക്വാര്‍ട്ടേഴ്സില്‍ റുമൈസയും മാതാവും റുമൈസയുടെ രണ്ട് വയസുള്ള മകളും താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കുഞ്ഞിന്റെ മരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments