സ്‌കൂട്ടറിന് കുറുകെ ബുള്ളറ്റിടിച്ച് അക്രമം;കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ക്കെതിരെ കേസ്

സ്‌കൂട്ടറിന് കുറുകെ ബുള്ളറ്റിടിച്ച് അക്രമം;കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ക്കെതിരെ കേസ്


കാസര്‍കോട്: സ്‌കൂട്ടറിന് കുറുകെ ബുള്ളറ്റിടിച്ച് ആക്രമിച്ച സംഭവത്തില്‍  കൊലക്കേസ് പ്രതിയടക്കം രണ്ട് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. ചൂരിയിലെ അബ്ദുല്‍ അര്‍ഷാദി (23)ന്റെ പരാതിയില്‍ കൊലക്കേസ് പ്രതി ബട്ടംപാറയിലെ മഹേഷ്, കൂഡ്ലുവിലെ വിജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.  തിങ്കളാഴ്ച വൈകിട്ട് കുഡ്ലു ബി ജെ പി ഓഫീസിന് സമീപത്താണ്  സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഉളിയത്തടുക്കയിലെ ജ്യൂസ് കടയില്‍ നിന്ന് സ്‌കൂട്ടറില്‍ വീട്ടില്‍ പോകുമ്പോഴാണ് അക്രമമെന്നാണ് പരാതി.

Post a Comment

0 Comments