
ദുബായ്: ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ച നൈജീരിയൻ സ്വദേശി അറസ്റ്റിൽ. സെർബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയിൽ ഒരുവർഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാവിനെ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ കുറ്റം ചെയ്ത കാലയളവിൽ തന്നെ 33കാരിയായ ഉക്രെയ്ൻ സ്വദേശിനിയെ പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. ഇയാളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി.
ഡേറ്റിങ് ആപ്പ് വഴിയും സോഷ്യൽമീഡിയ വഴിയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചശേഷമായിരുന്നു പീഡനം. 2019 ജനുവരിയിലാണ് ഇയാൾ സ്വന്തം അപാർട്ടമെന്‍റിൽവെച്ച് സ്ത്രീകളെ പീഡിപ്പിച്ചത്.
സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടശേഷം നേരിട്ട് കാണാനായി ക്ഷണിച്ച ഇയാൾ തന്നെ അൽ ബാർഷയിലെ അപാർട്ട്മെന്‍റിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉക്രെയ്ൻ സ്വദേശിനി പൊലീസിന് മൊഴി നൽകി. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മ്യൂസിക് പ്ലേയർറിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ചശേഷമായിരുന്നു അതിക്രമം. അതുകൊണ്ടുതന്നെ തന്‍റെ നിലവിളി ആരും കേട്ടതുമില്ല- യുവതി പറയുന്നു. യുവതിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പ്രതിക്കെതിരെ പൊലീസ് കോടതിയിൽ നൽകിയിരിക്കുന്ന കുറ്റപത്രം. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
0 Comments