നീലചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ പീഡിപ്പിച്ചു; രണ്ട് യുവതികള്‍ക്കെതിരെ കേസ്

നീലചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ പീഡിപ്പിച്ചു; രണ്ട് യുവതികള്‍ക്കെതിരെ കേസ്




മുഴപ്പിലങ്ങാട്: നീലചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മയുള്‍പ്പെടെ രണ്ട് യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.  മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃമതിയായ യുവതിയും അയല്‍വാസിയായ യുവതിയും ചേര്‍ന്നാണ് പന്ത്രണ്ടുകാരനെ കിടപ്പറയില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. നീലചിത്രം കാട്ടി കൊടുത്ത ശേഷം ഇരുവരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.

Post a Comment

0 Comments