
ചിത്താരി : മഞ്ചേശ്വരം മണ്ഡലത്തിൽ ഫാസിസ്റ്റു ശക്തികളെ തറപറ്റിച്ചു മിന്നുന്ന വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീന്റെ വിജയം ആഘോഷിച്ചു. സൗത്ത് ചിത്താരിയിൽ
പച്ച ലഡുവും മധുര പലഹാരവും വിതരണം ചെയ്താണ് മുസ്‌ലിം ലീഗ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും ആഹ്ലാദം പങ്കുവെച്ചത്.
മധുര പലഹാര വിതരണത്തിനും ആഘോഷങ്ങൾക്കും മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി വൺഫോർ അബ്ദുൽ റഹിമാൻ,ശാഖാ പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ,ട്രഷറർ വൺഫോർ അഹമ്മദ്,സി.കെ.അസീസ്,ബഷീർ ചിത്താരി,സി.കെ.ഇർഷാദ്,സമീൽ റൈറ്റർ,അബ്ദുൽ റഹിമാൻ തായൽ,ഉമ്മർ തായൽ,ശരീഫ് മുബാറക്ക്,മഷ്‌ഹൂർ കൂളിക്കാട്,റിയാസ് തായൽ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments