
കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികളെ തേടി ഡല്‍ഹി സയന്‍സ് മ്യൂസിയം ആന്റ് ലൈബ്രറിയില്‍ നിന്നും എത്തിയത് ടെലിസ്‌കോപ്പും സൂര്യഗ്രഹണം കാണാനുള്ള 10 കണ്ണടകളും. ഡിസമ്പര്‍ 26 ന് നടക്കുന്ന പൂര്‍ണ്ണ സൂര്യ ഗ്രഹണം കാണുന്നതിന് വിദ്യാലയത്തിലെ സയന്‍സ് ക്ലബ്ബും തൃക്കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്ക്‌ലാന്റ് ,ഇന്‍ടാക്ക് എന്നിവരും ചേര്‍ന്ന് നടത്തിയ ശാസ്ത്രബോധവത്ക്കരണ പരിപാടിയിലാണ് വിഖ്യാതമായ നെഹ്‌റു ശാസ്ത്ര മ്യൂസിയം അഡ്മിനിസേട്രറ്റീവ് ഓഫീസര്‍ അനുരാഗ് അറോറ കുട്ടികള്‍ക്ക് ടെലസ്‌കോപ്പും 10 സൂര്യഗ്രഹണ നിരീക്ഷണ കണ്ണടയും നല്‍കിയത്. വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ സൂര്യഗ്രഹണ പ്രത്യേകതകള്‍ വിശദീകരിച്ച് നെഹ്‌റു പ്ലാനറ്റേറിയം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അനുരാഗ് അറോറ ഉദ്ഘാടനം ചെയ്തു. ഫോക്ക്‌ലാന്റ് ചെയര്‍മാനും ഇന്‍ടാക്കിന്റെ കണ്‍വീനറുമായ ഡോ. വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. .നിരീക്ഷണ രീതികളെ കുറിച്ചും ടെലിസ്‌കോപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചും നെഹ്‌റു പ്ലാനറ്റേറിയം സീനിയര്‍ ടെക്‌നീഷ്യന്‍ കെ.എസ്.ബാലചന്ദ്രന്‍ ക്ലാസ് എടുത്തു.പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് എം.വി.ആശ നന്ദിയും പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ ഈ പരിപാടി നടത്തുന്നതിന് തിരഞ്ഞെടുത്ത വിദ്യാലയമാണ് കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍.ഡിസംമ്പര്‍ 26 ന്റെ സൂര്യഗ്രഹണം പൂര്‍ണ്ണമായി കാണപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാലിച്ചാനടുക്കം.
0 Comments