ജില്ലയിലെ ഉദ്യോഗാര്‍ഥികളെ മത്സര സജ്ജരാക്കാന്‍ ഉന്നതി സൗജന്യ പരിശീലനം, അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഉദ്യോഗാര്‍ഥികളെ മത്സര സജ്ജരാക്കാന്‍ ഉന്നതി സൗജന്യ പരിശീലനം, അപേക്ഷ ക്ഷണിച്ചു



കാസർകോട്: പിഎസ്‌സി, കെഎഎസ് മത്സര പരീക്ഷകള്‍ക്ക് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മത്സര സജ്ജരാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉന്നതി എന്ന പേരില്‍ സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ മേല്‍നോട്ടത്തിലായിരിക്കും പരിശീലന പരിപാടി സംഘടിപ്പിക്കുക. ജില്ലയില്‍ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലേക്ക് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത്് ബാബു പറഞ്ഞു. അവധിദിനങ്ങളില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ആയിരിക്കും പരിശീലന ക്ലാസ് സംഘടിപ്പിക്കുക. ക്ലാസുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കും. പ്ലസ്ടു യോഗ്യതയുള്ള 100 പേര്‍ക്കും ബിരുദം/ബിരുദാനന്തര ബിരുദം യോഗ്യതയുള്ള 100 പേര്‍ക്കും ആയിരിക്കും പരിശീലനം നല്കുക. നവംബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 31നകം അപേക്ഷിക്കണം. https://forms.gle/dYDuzUd2yHcbbe9VA എന്ന ലിങ്കില്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോമിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അറിയിപ്പ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256400

Post a Comment

0 Comments