
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ ഫിഷറീസ് വകുപ്പ് മന്ത്രി ജെ .മേഴ്സിക്കുട്ടിയമ്മക്ക് നിവേദനം നൽകിയതിന്റെ ഭാഗമായി തീരദേശ മേഖലയിലെ റോഡുകളുടെ നവീകരണ പദ്ധതിയിൽപ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭയിലെ പ്രധാന റോഡുകളായ സിദ്ദീഖ് മസ്ജിദ് റോഡ് ഉയർത്തി ടാറിംഗ്, പടന്നക്കാട് ആയുർവേദ ആശുപത്രി ഡ്രൈനേജ് പൂർത്തികരണം, പടന്നക്കാട് കരുവളം റോഡ് റീ ടാറിംഗ്, കാരക്കുണ്ട് റോഡ് കോൺക്രീറ്റ്,കുശാൽനഗർ ബീഡി കമ്പിനി റോഡ് കോൺക്രീറ്റ്, ബല്ലാക്കടപ്പുറം നൂർ മസ്ജിദ് റോഡ് കോൺക്രീറ്റ് വടകരമുക്കിൽ നിന്ന് ബല്ലാക്കടപ്പുറം കിഴക്കോട്ട് റോഡ് കോൺക്രീറ്റ് എന്നിവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ മത്സ്യ ബന്ധന തുറമുഖ വകുപ്പ് അണ്ടർ സെക്രട്ടറി ശുപാർശ ചെയ്തിട്ടുള്ളത്.
0 Comments