
കാസർകോട്: 16 കാരൻ സ്കുട്ടറോടിച്ചതിന് ഉടമയ്ക്ക് 25000 രൂപ പിഴ ചുമത്തി. തളങ്കര സ്വദേശി അഷറഫിനെതിരെയാണ് പോലീസ് കേസെടുത്തത്. പിഴയ്ക്ക് പുറമേ മൂന്ന് വർഷം തടവും രണ്ട് വർഷത്തെക്ക് സ്കൂട്ടറിന്റെ ആർ.സി രേഖകൾ ക്യാൻസൽ ചെയ്യാനും പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകി.വെള്ളിയാഴ്ച്ച വൈകീട്ട് പഴയ റെയിൽവെ സ്റ്റേഷൻ റോഡിൽ വെച്ചാണ് തളങ്കര സ്വദേശിയായ 16 കാരനെ വാഹന പരിശോധനയിൽ പോലീസ് പിടികൂടിയത്. പുതിയ വാഹനനിയമപ്രകാരം സംസ്ഥാനത്ത് ആദ്യം റിപ്പോർട്ട് ചെയ്യുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു.
0 Comments