വന്യജീവികളുടെ രോമം കൊണ്ടുണ്ടാക്കിയ 500ലധികം ബ്രഷുകള്‍ കൊച്ചിയില്‍ പിടിച്ചു

വന്യജീവികളുടെ രോമം കൊണ്ടുണ്ടാക്കിയ 500ലധികം ബ്രഷുകള്‍ കൊച്ചിയില്‍ പിടിച്ചു



കൊച്ചി നഗരത്തില്‍ നിന്ന് വന്യജീവികളുടെ രോമം കൊണ്ടുണ്ടാക്കിയ 500ലധികം ബ്രഷുകള്‍ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങളില്‍ നിന്നാണിവ കണ്ടെത്തിയിരിക്കുന്നത്. അണ്ണാന്റെയും കീരിയുടെയും രോമം കൊണ്ടുണ്ടാക്കിയ ബ്രഷുകളാണിവ.

ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍, ചിത്രകലാ ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന കടകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. അണ്ണാന്റെയും കീരിയുടെയും രോമം ഉപയോഗിച്ചാണിവ നിര്‍മിച്ചതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഇത് സ്ഥിരീകരിക്കാനായി ഫോറന്‍സിക് ലാബില്‍ പരിശോധനക്കയച്ചു.

കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ അണ്ണാന്റെ രോമമാണെന്ന് എഴുതിയ ചില ബ്രഷുകളില്‍ കീരിയുടെ രോമമാണെന്ന് സംശയമുണ്ട്.

1972ലെ വനം- വന്യജീവി നിയമപ്രകാരം കീരിയും അണ്ണാനും സംരക്ഷിത വനജീവികളാണ്. ഇവയുടെ പിടികൂടുന്നതും കൊല്ലുന്നതും ശരീരഭാഗങ്ങള്‍ സൂക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റവും.

പരിശോധനയില്‍ ബ്രഷുകളില്‍ ഉള്ളത് അണ്ണാന്റെയും കീരിയുടെയും രോമമാണെന്ന് തെളിഞ്ഞാല്‍ കേസെടുക്കും. വനം വകുപ്പാണ് കേസെടുക്കുക. അല്ലെങ്കില്‍ ഉപഭോക്താക്കളെ വഞ്ചിച്ചതിനുള്ള കേസാകും ചാര്‍ജ് ചെയ്യുക.

Post a Comment

0 Comments