
മംഗളൂരു: കങ്കനാടിയിലെ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനി അത്താവറില്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചുഷെട്ടി കോംപൗണ്ടിലെ ശ്രീദേവി അപാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന അനുപമ (23) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്. ഒരു വര്‍ഷത്തോളമായി ഇവര്‍ മംഗളൂരുവില്‍ താമസിച്ച് വരികയാണ്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആദ്യ സൂചന. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
0 Comments