കാസര്‍കോട്: മതവിദ്വേഷമുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ാ പ്രചരിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ നൗഫലി(34)നെയാണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. സപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഈ തരത്തില്‍ നവമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. സമാന രീതിയിലുള്ള കേസില്‍ നൗഫലിനെ നേരത്തെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസവും ആദൂര്‍ പോലീസ് നൗഫലിനെതിരെ കേസെടുത്തിരുന്നു.
0 Comments