ഹേരൂർ മീപ്പിരി സ്കൂളിൽ ശിശുദിനം വർണാഭമായി ആഘോഷിച്ചു

ഹേരൂർ മീപ്പിരി സ്കൂളിൽ ശിശുദിനം വർണാഭമായി ആഘോഷിച്ചു




മീപ്പിരി : ചാച്ചാജിയുടെ വേഷമണിഞ്ഞ് പനിനീർ പൂവുമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ എത്തിയപ്പോൾ നെഹ്റുവിൻ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു ഇന്ന് ഗവ: വി.എച്ച്.എസ്.എസ് ഹേരൂർ മീപ്പിരിയിൽ നടന്നത് .

 ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് നൂറോളം വിദ്യാർത്ഥികൾ നെഹ്റു ത്തൊപ്പിയും , തൂവെള്ള പൈജാമയും  റോസാപ്പൂവ് ഇടതു നെഞ്ചിൽ ചേർത്തുവെച്ച് എത്തിയത് . ശേഷം അസംബ്ലിയിൽ പ്രിൻസിപ്പാൾ റീഷ്മ ടീച്ചർ , പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ  ശിശുദിന സന്ദേശം നൽകി . നെഹ്റു ക്വിസും നടന്നു . അധ്യാപകരായ ജനാർദ്ദനൻ പേക്കടം ,കെ .പി  ജാഫർ, ഷൈജ , അനിൽ കുമാർ , മുഹമ്മദ് ഷഫീഖ് ,ശ്രീജ , ശ്രുതി , മൈമൂന ,  എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments