തൊണ്ടി മുതലിലെ പൊലീസ് വിളിക്കുന്നു; കാഞ്ഞങ്ങാട്ടേയ്ക്ക് ധൈര്യായി ബാ !

LATEST UPDATES

6/recent/ticker-posts

തൊണ്ടി മുതലിലെ പൊലീസ് വിളിക്കുന്നു; കാഞ്ഞങ്ങാട്ടേയ്ക്ക് ധൈര്യായി ബാ !കലോല്‍സവ നഗരിയില്‍ പൊലീസ് വേഷത്തില്‍ സിഐ സിബി തോമസിനെ കണ്ട പലര്‍ക്കും അത്ഭുതം. സിനിമയിലെ പൊലീസിനെന്താ ഇവിടെ കാര്യമെന്ന് പരസ്പരം തിരക്കുന്നു. പക്ഷെ കാര്യം മറ്റൊന്നുമല്ല, സിബി ശരിക്കും ജീവിതത്തിലെ പൊലീസു തന്നെയാണ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് കാസര്‍കോഡ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐയാണ്. ഇപ്പോള്‍ കലോല്‍സവത്തിന്റെ സുരക്ഷാ ദൗത്യമുള്ള പ്രത്യേക സംഘത്തിലെ അംഗവുമാണ്. അതുകൊണ്ട് വേദിയുടെ പരിസരങ്ങളില്‍ എവിടെയും എപ്പോഴും ഈ കലാകാരനെ കാണാം..

'കലോല്‍സവത്തിന് കാഞ്ഞങ്ങാട്ടേയ്ക്ക് ധൈര്യായി ബാ', എന്നാണ് സിഐ സിബി തോമസ് ഏവരെയും ക്ഷണിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് ഒരു പേടിയുമില്ലാതെ ഏതു സമയത്തും സഞ്ചരിക്കുന്നതിനും ഏതുവേദിയിലും എത്തുന്നതിനും അവസരമുണ്ടാകുമെന്ന് ആദ്ദേഹം നല്‍കുന്ന ഉറപ്പ്. 'രാവിലെ മീറ്റിങ്ങിലും എസ്പി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായി സിബി തോമസ് പറഞ്ഞു.

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഹിറ്റയതിനു ശേഷം പന്ത്രണ്ടിലധികം സിനിമകളിലാണ് സിബി തോമസ് വേഷണിട്ടത്. ഇതില്‍ ഏഴെണ്ണത്തിലും പൊലീസ് വേഷം തന്നെയാണുതാനും.  ചിത്രീകരണം അന്തിമ ഘട്ടത്തിലുള്ള പട എന്ന സിനിമയില്‍ പൊലീസായാണ് എത്തുന്നത്.  ഇന്ന് റിലീസായ കാളിദാസന്റെ പാര്‍ട്ടി സര്‍ദാറിലും നിര്‍ണായക വേഷത്തിലെത്തുന്നു. നിവിന്‍പോളി നായകനായ തുറമുഖത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഞാന്‍ സിദ്ധാര്‍ഥന്‍ എന്ന ചിത്രത്തില്‍ നായകവേഷത്തിലാണ് സിബി തോമസ് എത്തുന്നത്.

Post a Comment

0 Comments