സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിയിട്ടുള്ള മത്സരാർഥികൾക്ക് വേദികളെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല ഇല്ല. വിവിധ വേദികളിൽ പരിചയപ്പെടുത്താൻ പ്രത്യേക ആപ്പ് തയ്യാറാണ് .
ഓരോ സ്ഥലവും , ലൊക്കേഷനുകളും ഇനങ്ങളും വേദികളും 'KALOLSAVAM 2k19' ൽ ലഭ്യമാണ്. വേദിയെ പറ്റി മാത്രമല്ല ഗതാഗത സംവിധാനം, നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിൽ സമയം അങ്ങനെ എല്ലാ വിവരങ്ങളും ആപ്ലിക്കേഷൻ വഴി ലഭിക്കും
നോർത്ത് മലബാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളാണ് ഈ ഉദ്യമത്തിന് പിന്നിൽ.വിദ്യാർത്ഥികളായ പ്രജുൽ , നന്ദകിഷോർ , ശ്രീരാഗ് , മനു , നിതിൻ എന്നീ വിദ്യാർത്ഥികളാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.. "പ്രിൻസിപ്പൾ പ്രിയ ജേക്കബിന്റെ പ്രോത്സാഹനമാണ് ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കാൻ പ്രചോദനമായതെന്ന് വിദ്യാർത്ഥികളിലൊരാളായ ടി കെ പ്രജുൽ പറയുന്നു.
നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ഈ പ്രത്യേക ആപ്പ് വികസിപ്പിച്ചെടുത്തത്. കലാമേളയെ സംബന്ധിച്ച മത്സരാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും എല്ലാവിധ സംശയങ്ങൾക്കും ആപ്പ് പരിഹാരം നൽകും . മൂന്നാം വർഷ വർഷ എൻജിനീയറിങ് വിദ്യാർഥികൾ തയ്യാറാക്കിയ പുതിയ ആപ്പ് ഇപ്പോൾതന്നെ തന്നെ വലിയ അംഗീകാരം നേടിക്കഴിഞ്ഞു
0 Comments