
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഹലോ കലോത്സവം എഴുത്തുകാരനും സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗവുമായ ഇ പി. രാജഗോപാലന്‍ പ്രകാശനം ചെയ്തു. എന്‍.ജി രഘുനാഥന്‍ ഏറ്റുവാങ്ങി. കലോത്സവത്തില്‍പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്നും എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകരിക്കുന്ന വിധമാണ് ഹലോ കലോത്സവം കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. വേദി, താമസസ്ഥലം, ഭക്ഷണ ശാല, ആശുപത്രി, പോലീസ്, സംഘാടകസമിതി അടക്കമുള്ള പ്രധാന ഫോണ്‍ നമ്പറുകളും അടിസ്ഥാന വിവരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് എല്ലാവര്‍ക്കും വഴികാട്ടിയാകും. ആലാമിപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഗംഗാധരന്‍, ഭാനുപ്രകാശ് ടി, കെ കൃഷ്ണന്‍, പി. രേണുക തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments