ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയര്‍ സെന്റര്‍ ഐങ്ങോത്ത് മുഖ്യവേദിക്കരികില്‍ പ്രവര്‍ത്തനം ആരംഭിച്ചു.പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ത്തകളും തത്സമയ വീഡിയോകളും പത്രമാധ്യമങ്ങള്‍ക്ക് നല്‍കാനാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി റഷീദ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ജീവനക്കാര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
0 Comments