കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിലും ഹൈവെയിലും അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് കണക്കിലെടുത്ത് കലോത്സവം കഴിയുന്ന ഡിസംബര്‍ ഒന്ന് വരെ ജില്ലയില്‍ ഗതാഗതം ക്രമീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.
ടാങ്കര്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 8 മുതല്‍ രാത്രി 9.30 വരെ നീലേശ്വരം മുതല്‍ മാവുങ്കാല്‍ വരെയും അതുപോലെ നീലേശ്വരം മുതല്‍ ചാമുണ്ഡികുന്നുവരെയും പ്രവേശനം ഇല്ല. കഴിവതും രാത്രി വളരെ വൈകി മാത്രം എത്തുന്ന രീതിയില്‍ ഈ റൂട്ടിലുടെയുള്ള യാത്ര ക്രമീകരിക്കണം. പൊതുജനങ്ങള്‍ കഴിവതും ഈ ദിനങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ഗതാഗതകുരുക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവും അഭ്യര്‍ത്ഥിച്ചു.
കണ്ണൂര്‍ ഭാഗത്തുനിന്നും കാസറഗോഡ്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന യാത്രവാഹനങ്ങള്‍ നീലേശ്വരം മാര്‍ക്കറ്റ് റോഡുനിന്നും മാറി നീലേശ്വരം ബസ് സ്റ്റന്‍ഡ്, കോണ്‍വെന്റ് ജംഗ്ഷന്‍, ആലിന്‍കീഴില്‍, കൂലോം റോഡ്, മടിക്കൈ അമ്പലത്തിന്‍ക്കര, കല്യാണ്‍ റോഡ് വഴി ദേശീയ പാതയില്‍ പ്രവേശിച്ചു യാത്ര തുടരേണ്ടതാണ്.
അതുപോലെ കാസറഗോഡ് ഭാഗത്തുനിന്നും പയ്യന്നൂര്‍, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രവാഹനങ്ങള്‍ എന്‍.എച്ച് കൂളിയങ്കാല്‍ റോഡ് വഴി തിരിച്ച് അരയി റോഡ്, കൂലോം റോഡ്, ആലീന്‍കീഴില്‍, കോണ്‍വെന്റ് ജംഗ്ഷന്‍ വഴി നീലേശ്വരം മാര്‍ക്കറ്റില്‍ എത്തി കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
0 Comments