LATEST UPDATES

6/recent/ticker-posts

ഭാര്യയെ വെട്ടിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്



പെരിയ:  ഭാര്യയെ വെട്ടിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച  ഭര്‍ത്താവിനെതിരെ വധശ്രമത്തിന് പോലീസ്  കേസെടുത്തു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കാപാറ രാരപ്പനടുക്കത്തെ സിംലത്തിനെ (30) വെട്ടിയ സംഭവത്തില്‍ ഭര്‍ത്താവ് രജനീഷ് എന്ന അശ്‌റഫിനെ (35) തിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. സിംലത്തിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംലത്തിനെ വെട്ടിയ ശേഷം ഭര്‍ത്താവ് രജനീഷ് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.  രജനീഷിനെ ആദ്യം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രജനീഷ് അപകട നില തരണം ചെയ്തു. കഴുത്തിനും മറ്റും വെട്ടേറ്റ സിംലത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒരുമാസം മുമ്പാണ് രജനീഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ രജനീഷ് സിംലത്തിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. രജനീഷ് ഗള്‍ഫില്‍ നിന്ന് വരുന്നതിന് മുമ്പ് തന്നെ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് സിംലത്ത് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

Post a Comment

0 Comments