കലോത്സവത്തിൽ തരംഗമായി 'പുനർജനി വേദി 1957'

കലോത്സവത്തിൽ തരംഗമായി 'പുനർജനി വേദി 1957'


കാഞ്ഞങ്ങാട്: ദൃവിസ്മയകമ്മിറ്റി ഒരുക്കിയ വിസ്മയ സഞ്ചാരം പ്രദർശന നഗരിയിലെ പുനർജനി വേദി 1957 കലോത്സവ ചരിത്രത്തിൽ പുതുമ തീർത്തു. 

എറണാകുളത്തു നടന്ന ആദ്യ സ്കൂൾ കലോത്സവ വേദി അതേപടി പുനസൃഷ്ടിച്ചു. ഓലയും മെട്ടലും മുളയും  കൊണ്ട് വേദിയൊരുക്കി.പഴയ കോളാമ്പി, മൈക്ക് എന്നിവയും സ്ഥാപിച്ചപ്പോൾ ഗൃഹാതുരത്വം തുളുമ്പുന്ന വേദി രൂപപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി വേദിയിലെത്തി ദൃശ്യ വിസ്മയം ഒരു സാംസ്കാരിക പാഠമാണ് നമുക്ക് നൽകുന്നത് എന്ന് പറഞ്ഞു. അംബികാസുതൻ മാങ്ങാട് 28 വർഷം മുമ്പ് കാസർകോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെച്ച് തന്റെ ജീവിതസഖിയെ കണ്ടെത്തിയ മധുരാനുഭവം പത്നീസമേതനായി എത്തി പങ്കിട്ടു. മജീഷ്യൻ സുധീർ മാടക്കാത്ത് മാജിക് അവതരിപ്പിച്ചു. തൃക്കരിപ്പൂർ എംഎൽഎ  രാജഗോപാലൻകവിത അവതരിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി അഞ്ഞൂറോളം കലാകാരന്മാർ പുനർജനി വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ദൃശ്യവിസ്മയ കമ്മിറ്റി ചെയർപേഴ്സൺ  ഇ.പത്മാവതി, കൺവീനർ സുകുമാരൻ പെരിയച്ചൂർ, പി.എം അബ്ദുൽ നാസർ, ദിനേശ് മാവുങ്കാൽ എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments